Join News @ Iritty Whats App Group

വനാതിർത്തിയോട് ചേർന്ന കൃഷിയിടത്തിലേക്ക് പോയ വയോധികനെ കാണാനില്ല; വനമേഖലയില്‍ പരിശോധന




കുടിയാന്മല: കാണാതായ വയോധികന് വേണ്ടി വനമേഖലയില്‍ അഞ്ചാംദിനവും തെരച്ചില്‍ നടത്തി. ചെമ്ബേരി സ്വദേശി കുഴിമുള്ളില്‍ തോമസിന് (80) വേണ്ടിയാണ് തെരച്ചില്‍.

കഴിഞ്ഞ വ്യാഴാഴ്ച കാഞ്ഞിരക്കൊല്ലി വനാതിർത്തിയോട് ചേർന്ന കൃഷിയിടത്തിലേക്ക് പോയതായിരുന്നു. 

പിന്നെ തിരിച്ചെത്തിയില്ല. ബന്ധുക്കള്‍ പയ്യാവൂർ പോലീസിലും കുടിയാന്മല പോലീസിലും പരാതി നല്‍കി. കഴിഞ്ഞ നാല് ദിവസമായി പോലീസ് നായയെ ഉപയോഗിച്ച്‌ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ കുടിയാന്മല എസ്.ഐ സുരേഷ് കാഞ്ഞിലേരിയുടെ നേതൃത്വത്തില്‍ വനമേഖലയില്‍ പരിശോധന പുനരാരംഭിക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group