ഇരിട്ടി : കണ്ണൂർ യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ഈ വർഷം മുതൽ ആരംഭിക്കുന്ന നാല് വർഷ ബിരുദ പ്രോഗ്രാമിനെക്കുറിച്ചുള്ള സെമിനാറും സംശയനിവാരണ സദസ്സും സംഘടിപ്പിച്ചു.
മഹാത്മാ ഗാന്ധി കോളേജ് ഇരിട്ടിയുടെ ആഭിമുഖ്യത്തിൽ,ഹയർസക്കന്ററി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി
സംഘടിപ്പിച്ച സെമിനാർ കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ സ്വരൂപ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ഡോ. ബിജു മോൻ ആർ ആധ്യക്ഷത വഹിച്ചു. മാസ്റ്റർ ട്രെയിനർ സി. ഗീത ക്ലാസിന് നേതൃത്വം നൽകി. ഡോ. റഹിൻ കെ ആർ, വികെ സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു
Post a Comment