കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തിൽ യുവഡോക്ടർക്ക് ദാരുണാന്ത്യം. കോഴിക്കോട് സഹകരണ ആശുപത്രിയിലെ ഡോക്ടറായ ഗോവിന്ദപുരം സ്വദേശി ശ്രാവൺ (28) ആണ് മരിച്ചത്. ഇന്നലെ അർധരാത്രി ഇരിങ്ങാടൻ പള്ളിക്ക് സമീപത്തായിരുന്നു അപകടം. ശ്രാവൺ സഞ്ചരിച്ച ബൈക്കിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ശ്രാവണിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
ബൈക്കും സ്കൂട്ടറും തമ്മിൽ ഇടിച്ചു; കോഴിക്കോട് യുവഡോക്ടർക്ക് ദാരുണാന്ത്യം
News@Iritty
0
Post a Comment