കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ കക്കാട് വാര്‍ഡിലെ തുളിച്ചേരിയില്‍ പ്ലംബിങ്ങ് തൊഴിലാളിയായ അമ്ബന്‍ അജയകുമാറിനെ(61) മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ നാലുപ്രതികളെ കണ്ണൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
ഇതിനിടെ അമ്ബന്‍ അജയകുമാറിനെ വാക്തര്‍ക്കത്തെ തുടര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ അജ്ഞാത സംഘം തകര്‍ത്ത സംഭവത്തിലും പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച്ച രാവിലെയാണ് തുളിച്ചേരി നമ്ബ്യാര്‍മെട്ടയിലെ ടി.ദേവദാസിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ തകര്‍ത്തത്. റോഡില്‍ വാഹനങ്ങള്‍ കഴുകിയ മലിനജലം ഒഴുക്കിവിട്ടെന്ന നിസാര കാര്യത്തെ ചൊല്ലിയുള്ള അയല്‍ വാസികള്‍ തമ്മിലുള്ള വാക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ തുളിച്ചേരിയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ അടിയേറ്റ് 61 വയസുകാരന്‍ മരിച്ച സംഭവത്തില്‍ പൊലിസ് നാലുപ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
കക്കാട് തുളിച്ചേരിയിലെ ദേവദാസിന്റെ വീട്ടുമുറ്റത്തു നിന്നും കാറും ഓട്ടോറിക്ഷയും കഴുകിയ മലിന ജലം തൊട്ടടുത്ത റോഡിലേക്ക് ഒഴുക്കിവിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് തുളിച്ചേരി നമ്ബ്യാര്‍ മെട്ടയിലെ അമ്ബന്‍ ഹൗസില്‍ അജയകുമാറിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.
Post a Comment