പരീക്ഷ ക്രമക്കേട് നടത്തിയ വിദ്യാര്‍ത്ഥിയെ സംരക്ഷിക്കാൻ ഇടപെടല്‍ നടത്തിയതില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ കെ.എസ്.യു നടത്തിയ പ്രതിഷേധം ഉന്തും തള്ളിലുമെത്തി
കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയില്‍ കെ.എസ്.യു നടത്തിയ പ്രതിഷേധം പൊലിസുമായുള്ള ഉന്തുംതള്ളലിലുമെത്തി.പരീക്ഷ ക്രമക്കേട് നടത്തിയ വിദ്യാർത്ഥിയുടെ ശിക്ഷ റദ്ദാക്കാൻ നടത്തിയ നീക്കം സിപിഎം അറിവോടെയെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ആരോപിച്ചു.
ക്രമക്കേട് നടന്നതിനെ സാധൂകരിക്കുന്ന റിപ്പോർട്ടിന്മേല്‍ അന്വേഷണം ഉണ്ടാവണമെന്നും എല്ലാ വിദ്യാർത്ഥികള്‍ക്കും ഒരുപോലെ നീതി ഉറപ്പാക്കാനാണ് യൂണിവേഴ്സിറ്റി ശ്രമിക്കേണ്ടതെന്നും ആവശ്യപ്പെട്ട് വൈസ് ചാൻസലറുമായി കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുലിന്റെ നേതൃത്വത്തില്‍ നടത്തിയ ചർച്ചയില്‍ വൈസ് ചാൻസലർ ബിജോയ് നന്ദൻ നീതിയുടെ പക്ഷത്ത് നിന്നുള്ള തീരുമാനം ഉണ്ടാവുമെന്ന ഉറപ്പ് നല്‍കി.യൂണിവേഴ്സിറ്റിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച കെ എസ് യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഹരികൃഷ്ണൻ പാളാട്,അഷിത്ത് അശോകൻ, അമല്‍ തോമസ്, കാവ്യ കെ, അർജുൻ കോറോം, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഹർഷരാജ് സി കെ,റയീസ് തില്ലങ്കേരി, സുഫൈല്‍ സുബൈർ എന്നിവർ നേതൃത്വം നല്‍കി.
Post a Comment