കണ്ണൂര്‍: വിസ്‌മയ പാര്‍ക്കില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പ്രഫസര്‍ അറസ്‌റ്റില്‍. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രഫസര്‍ പഴയങ്ങാടി എരിപുരം അച്ചൂസ് ഹൗസില്‍ ബി ഇഫ്‌തിക്കര്‍ അഹമ്മദിനെ(51)യാണ് അറസ്‌റ്റ് ചെയ്‌തത്. മലപ്പുറം സ്വദേശിയായ 22കാരിയോട് പാര്‍ക്കിലെ വേവ് പൂളില്‍ വച്ച് ഇഫ്‌തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു.
യുവതി ബഹളം വച്ചതോടെ പാര്‍ക്ക് അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. കേന്ദ്രസര്‍വ്വകലാശാലയിലെ അധ്യാപകനാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചുവെങ്കിലും യുവതി പരാതിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്‍ഡ് ചെയ്‌തു.
ഇയാള്‍ക്കെതിരെ നേരത്തെയും ലൈംഗിക അതിക്രമ പരാതിയുണ്ടായിരുന്നു. അടുത്തിടെ സര്‍വ്വകലാശയിലെ വിദ്യര്‍ത്ഥികളുടെ പരാതിയില്‍ ഇയാളെ സസ്‌പെന്റ് ചെയ്‌തിരുന്നു. എം.എ. ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് പരാതി നല്‍കിയത്. പരീക്ഷയ്‌ക്കിടെ തല കറങ്ങി വീണ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്നും ക്ലാസില്‍ അശ്ലീല ചുവയോടെ സംസാരിക്കാറുണ്ടെന്നും കാണിച്ചായിരുന്നു പരാതി. നവംബര്‍ 15 നായിരുന്നു വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കിയത്. പരാതിയില്‍ ക്ലാസിലെ 41 വിദ്യാര്‍ത്ഥികളില്‍ 33 പേരും ഒപ്പിട്ടിരിന്നു. ഇഫ്‌തിക്കറിനെതിരേ 30 ലധികം സംഭവങ്ങളാണ് കുട്ടികള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.
ക്ലാസില്‍ ഇംഗ്ലീഷ് കവിതകള്‍ വ്യാഖ്യാനിക്കുന്നതിനിടെ ലൈംഗിക ചുവയോടെയാണ് ഇയാള്‍ പലപ്പോഴും സംസാരിച്ചിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് സര്‍വ്വകലാശാല അന്വേഷണം നടത്തുകയും ഇഫ്‌തിഖറിനെ സസ്‌പെന്റ് ചെയ്ുകയയും ചെയ്‌തിരുന്നു.
എന്നാല്‍, വൈകാതെ തന്നെ ഇയാളെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. വകുപ്പുതല അന്വേഷണം നടത്തുമെന്നും കൂടാതെ പരാതി ഉന്നിയച്ച ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ അക്കാദമിക് ചുമതലകളില്‍ ഇയാള്‍ ഇടപെടില്ലെന്നും വ്യക്‌തമാക്കിയിരുന്നു തിരിച്ചെടുത്തത്. ഇത് വലിയ പ്രതിഷേധത്തിന് വഴിവെച്ചതോടെ സസ്‌പെന്‍ഷന്‍ ദീര്‍ഘിപ്പിച്ചിരുന്നു. അടുത്തിടെയാണ് വീണ്ടും ഇയാള്‍ സര്‍വ്വീസില്‍ തിരിച്ചെത്തിയത്.
Post a Comment