രണ്ട് മാസത്തിനകം പദ്ധതികളുടെ രൂപരേഖ തയാറാക്കാനും പദ്ധതി ചെലവ് കണക്കാക്കിയുള്ള എസ്റ്റിമേറ്റും പ്ലാനും തയാറാക്കി വിനോദ സഞ്ചാര-ജലവിഭവ മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും സമർപ്പിച്ച് അനുമതി നേടാനും ശില്പശാല തീരുമാനിച്ചു.
ഇരിട്ടി ഹരിത ടൂറിസം; തുടർ പ്രവർത്തനങ്ങള്‍സംബന്ധിച്ച നിർദേശങ്ങള്‍
* പ്രവർത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാൻ കമ്മറ്റി രൂപീകരികരിച്ചു.
* ടൂറിസം, ഇറിഗേഷൻ, സോഷ്യല്‍ ഫോറസ്ട്രി, ലാൻഡ് സർവേ, ഹരിത കേരളം മിഷൻ, നഗരസഭ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ഉടൻ ചേരും.
* ടോട്ടല്‍ സ്റ്റേഷൻ മെഷീൻ ഉപയോഗിച്ച് കോണ്ടൂർ സർവേ നടത്തും.
* പാർക്കുകള്‍ രൂപകല്പന ചെയ്യാൻ എം. പാനല്‍ അംഗീകാരമുള്ള ആർക്കിടെക്ടിനെ കണ്ടെത്തും.
* പ്രോജക്‌ട് റിപ്പോർട്ട് ഡിപിആർ പരമാവധി മൂന്ന് മാസത്തിനകം തയാറാക്കും
* വിശദമായ നിവേദനം തയാറാക്കി ഇറിഗേഷൻ, ടൂറിസം മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും നല്കും.
* 2024 സെപ്റ്റംബറില്‍ നഗരസഭയുടെയും വിനോദ സഞ്ചാര വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ഇരിട്ടി ടൂറിസം നിക്ഷേപ സംഗമം.
* 2024 ഡിസംബർ മുതല്‍ ഫെബ്രുവരി വരെ ഇരിട്ടി ടൂറിസം മേള നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.
Post a Comment