Join News @ Iritty Whats App Group

നരേന്ദ്രമോദി വീണ്ടും മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍


പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് താന്‍ ആഗ്രഹിക്കുന്നെന്ന് പറഞ്ഞ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പാറ്റ്‌നയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു നിതീഷ്‌കുമാറിന്റെ അബദ്ധം. എഴുപത്തിമൂന്നുകാരന്റെ നാക്കുപിഴ വേദിയിലെ മറ്റ് നേതാക്കള്‍ പെട്ടെന്ന് തിരുത്തിയതോടെ അദ്ദേഹം തിരുത്തി.

നരേന്ദ്ര മോദി വീണ്ടും മുഖ്യമന്ത്രിയാകണം, അപ്പോള്‍ ഇന്ത്യ വികസിക്കും, ബിഹാര്‍ വികസിക്കും, എല്ലാം സംഭവിക്കും,' കുമാര്‍ പറഞ്ഞു. ഉടന്‍ മറ്റു നേതാക്കള്‍ ഇടപെട്ടതോടെ സ്വയം തിരുത്തി. ''താന്‍ ഉദ്ദേശിച്ചത് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുകയും മുന്നോട്ട് പോകുകയും ചെയ്യുമെന്നാണ് പറഞ്ഞ് പെട്ടെന്ന് തന്നെ തിരുത്തുകയും ചെയ്തു. 2020-ല്‍ അന്തരിച്ച ബിഹാറില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് അന്തരിച്ച രാം വിലാസ് പാസ്വാന് വേണ്ടി കുമാര്‍ വോട്ട് ചോദിച്ചതിന് തൊട്ടുപിന്നാലെയാണ് തെറ്റു വന്നത്.

നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിന് (ജെഡി-യു) പരമ്പരാഗത പിന്തുണ നല്‍കുന്ന റോളില്‍ നിന്ന് വ്യതിചലിച്ച് സംസ്ഥാനത്തെ 40 സീറ്റുകളില്‍ 17 എണ്ണത്തില നിതീഷിന്റെ പാര്‍ട്ടി മത്സരിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം ചിരാഗ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയും മത്സരിക്കുന്നുണ്ട്. അതേസമയം മറുവശത്ത് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രതിപക്ഷ സഖ്യമായ മഹാഗത്ബന്ധന്‍ (മഹാസഖ്യം) തങ്ങളുടെ ഏറ്റവും വലിയ ഘടകകക്ഷിയായ ആര്‍ജെഡി 26 സീറ്റുകളില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.

Ads by Google

Post a Comment

Previous Post Next Post
Join Our Whats App Group