ശ്രീകണ്ഠാപുരം: എലിവിഷം കഴിച്ചു ചികിത്സയിലിരിക്കെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും മരിച്ച യുവതി സ്ത്രീധനത്തിന്റെ പേരില്‍ അതിക്രൂരമായി ഭര്‍ത്താവില്‍ നിന്നും ഭര്‍തൃബന്ധുക്കളില്‍ നിന്നും പീഢനം അനുഭവിച്ചതായി പൊലിസ് അന്വേഷണ റിപ്പോര്‍ട്ട് ഇതേ തുടര്‍ന്ന് നവവധു വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഒരാഴ്ച മുന്‍പാണ് ഡെല്‍നയെ ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിതീവ്ര പരിചരണ വിഭാഗത്തില്‍ചികിത്സയിലിരിക്കെശനിയാഴ്ചയായിരുന്നു മരണം സംഭവിച്ചത ഡെല്‍നയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ കേസെടുത്തത്.
നാലുമാസം മുന്‍പായിരുന്നു ഡെല്‍നയും സനൂപും വിവാഹിതരായത്. 80 പവന്‍ സ്വര്‍ണം ആവശ്യപ്പെട്ട് ഡെല്‍നയെ സ്വന്തം വീട്ടില്‍ പോകാന്‍ നിര്‍ബന്ധിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും ഇതുകാരണം ഡെല്‍ന ജീവനൊടുക്കിയെന്നുമാണ് പരാതി. ഭര്‍ത്താവിനൊപ്പം ഒമാനില്‍ കഴിയവെ നാട്ടിലെത്തിയപ്പോഴാണ് ഡെല്‍ന സ്വന്തം വീട്ടില്‍ നിന്നും വിഷം കഴിക്കുന്നത്. യുവതിയുടെ മരണത്തെ തുടര്‍ന്ന് സ്ത്രീധനത്തിനായി ഭര്‍ത്താവും ബന്ധുക്കളും മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തുവരികയായിരുന്നു.
Post a Comment