കൊച്ചി : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കൊച്ചിയില്‍ രാവിലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ വെളളക്കെട്ട് രൂപപ്പെട്ടു. വാഹനങ്ങള്‍ കുടുങ്ങി. സഹോദന്‍ അയ്യപ്പന്‍ , പാലാരിവട്ടം- കാക്കനാട് , ആലുവ -ഇടപ്പളളി റോഡില്‍ ഗതാഗതക്കുരുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരം വീണു. ആര്‍ക്കും പരുക്കില്ല.
അതേസമയം കൊച്ചിയിലെ കനത്ത മഴയ്ക്കു പിന്നില്‍ മേഘവിസ്‌ഫോടനമെന്ന് കുസാറ്റ് അധികൃതര്‍. ഒന്നര മണിക്കൂറില്‍ 100 എംഎ മഴ പെയ്യുതവെന്ന് കുസാറ്റിലെ അസോഷ്യേറ്റ് പ്രഫസര്‍ എസ്. അഭിലാഷ് അറിയിച്ചു. കുസാറ്റിന്റെ് മഴമാപിനിയിലാണ് ഇതു രേഖപ്പെടുത്തിയത്.
മഴമുന്നറിയപ്പില്‍ മാറ്റം പുതിയ കാലവസ്ഥ സാധ്യത പ്രകാരം. തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിപ്പ്. കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത.
Ads by Google
Post a Comment