Join News @ Iritty Whats App Group

മഴക്കാലത്ത് രോ​ഗികൾ വർദ്ധിക്കുന്നു; അവധിയെടുത്ത സർക്കാർ ഡോക്ടർമാർക്ക് അന്ത്യശാസനം ; ജൂൺ ആറിന് മുമ്പ് ജോലിയിൽ പ്രവേശിക്കാൻ കർശന നിർദേശം



തിരുവനന്തപുരം: മഴക്കാലത്ത് രോ​ഗികൾ വർദ്ധിക്കുന്നത് മുഖവിലക്കെടുക്കാതെ കൂട്ട അവധിയെടുത്ത സർക്കാർ ഡോക്ടർമാർക്ക് അന്ത്യശാസനം. ജൂൺ ആറിന് മുമ്പ് ജോലിയിൽ പ്രവേശിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. അനുമിതിയില്ലാതെ അവധി എടുത്തവർക്കെതിരെയാണ് നടപടി. തിരികെ ജോലി യിൽ പ്രവേശിച്ചില്ലെങ്കിൽ പിരിച്ചുവിടൽ ഉൾപ്പെടെയുളള നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

മഴക്കാലത്ത് പല അസുഖങ്ങൾ ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രികളിലുൾപ്പെടെ സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. എന്നാൽ ഇതൊന്നും വകവെക്കാതെയാണ് ഡോക്ടർമാർ അവധിയെടുത്ത് പോകുന്നത്. ഡോക്ടർമാർ കുറവായതിനാൽ മണിക്കൂറുകളോളം രോ​ഗികൾ കാത്തിരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group