Join News @ Iritty Whats App Group

ആറളം ഫാമില്‍ നിന്നും ആനകളെ തുരത്തുന്നതിന്‍റെ നാലാംഘട്ടം; ആദ്യദിവസം കാട്ടാനകളെ കണ്ടെത്താനായില്ല



രിട്ടി: ആറളം ഫാമില്‍ നിന്നും ആനകളെ തുരത്തുന്നതിന്‍റെ നാലാംഘട്ടത്തിന് തുടക്കമായി. പുനരധിവാസ മേഖലയില്‍ ബ്ലോക്ക് 13ലെ ഓടക്കാട് ഭാഗത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് നാലാഘട്ട തുരത്തല്‍ ആരംഭിച്ചത്.

ആദ്യദിവസം നടത്തിയ തെരച്ചിലില്‍ കാട്ടാനകളെ കണ്ടെത്താനായില്ല. 

ആനകള്‍ കോട്ടപ്പാറ ഭാഗത്തെ ഫെൻസിംഗിനും പുനരധിവാസ മേഖലയ്ക്കും നടുവിലുള്ള പ്രദേശത്ത് തമ്ബടിച്ചിരിക്കുന്നതായാണ് വനംവകുപ്പിന്‍റെ നിഗമനം. രാത്രിയില്‍ ആനകള്‍ അവിടെ നിന്നും പുറത്തേക്ക് വരാതിരിക്കാൻ കോട്ടപ്പാറ മേഖലയില്‍ പേട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. കൃഷിയിടത്തില്‍ തൊഴിലാളിയെ കാട്ടാന ആക്രമിച്ച്‌ പരിക്കേല്‍പിച്ചതോടെ തൊഴിലാളികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തുരത്തല്‍ നടപടി പുനഃരാരംഭിച്ചത്. 

ആറളം വൈല്‍ഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, കൊട്ടിയൂർ റെയിഞ്ചർ സുധീർ നേരോത്ത്, ആർആർടി ഡപ്യൂട്ടി റെയിഞ്ചർ ഷൈനി കുമാർ, ഇരിട്ടി ഡപ്യൂട്ടി റെയിഞ്ചർ കെ. ജിജില്‍, മണത്തണ എസ്‌എഫ്‌ഒ മഹേഷ് ആർആർടി അംഗംങ്ങള്‍, വനപാലകർ വാച്ചർമാർ എന്നിവരും ചേർന്നാണ് നാലാംഘട്ട തുരത്തല്‍ നടത്തുന്നത്.

ഇന്നലെയും ഇന്നുമായി തെരച്ചില്‍ നടത്തി പുനരധിവാസ മേഖലയിലെ ആനകളെ വനത്തിലേക്ക് കടത്തിവിടുകയും ബുധൻ, വ്യാഴം ദിവസങ്ങളില്‍ ഫാമിലെ കൃഷിയിടങ്ങളില്‍ ആനകള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവയെകൂടി കാട്ടിലേക്ക് തുരത്തുകയാണ് ലക്ഷ്യം. പുനരധിവാസ മേഖലയില്‍ ആനകള്‍ തമ്ബടിക്കുന്ന സ്ഥലങ്ങളില്‍ നിന്നും പടക്കം പൊട്ടിച്ചും ശബ്ദം പുറപ്പെടുവിച്ചുമാണ് തുരത്തുക.

ഇതുവരെ തുരത്തിയത് 23 ആനകളെ

ആദ്യ മൂന്ന് ഘട്ടങ്ങളിലായി നടത്തിയ തുരത്തല്‍ ദൗത്യത്തിലൂടെ 23 ആനകളെ വനത്തിലേക്ക് കയറ്റി വിടാനായിരുന്നു. എന്നാല്‍, തുരത്തിയ ആനകളില്‍ ചിലത് താത്കാലിക സോളാർ വേലി തകർത്ത് വീണ്ടും പുനഃരധിവാസ മേഖലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഫാമിലെ കൃഷിയിടത്തില്‍ ഇനിയും 20 ഓളം ആനകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.

Post a Comment

Previous Post Next Post
Join Our Whats App Group