പേരാവൂർ : പേരാവൂർ ടൗണിൽ ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി വി വേണുഗോപാലിന്റെ ആദ്യക്ഷതയിൽപഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു. ടൗണിലെ ഗതാഗത കുരുക്കും അനധികൃത പാർക്കിംഗും ഒഴിവാക്കുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടു. അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിനായി പേരാവൂർ താലൂക്ക് ആശുപത്രി റോഡ് ,ഇരിട്ടി റോഡിൽ മുസ്ലിം പള്ളിയോട് ചേർന്നുള്ള ഭാഗത്തും, റോബിൻ ഹോട്ടൽ മുതൽ മിൽമ ബൂത്ത് വരെ ഇരുവശത്തും , ബസ് സ്റ്റാൻഡിൽ നിന്നും ഇറങ്ങുന്ന ഇരുഭാഗത്തും ,മാലൂർ റോഡിലും ഉൾപ്പെടെയുള്ള ഇടങ്ങളിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കാനും പ്രകാശ് ജ്വല്ലറി മുതൽ മൗണ്ട് കാർമൽ ഗ്രോട്ടോ വരെയും ഇരു ചക്ര വാഹനങ്ങൾക്ക് പാർക്ക് ചെയാനും അനുമതി നൽകി. സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ രാവിലെ 9 മണിമുതൽ 10 മണി വരെയും വൈകുന്നേരം 5 മണിമുതൽ 6 മണിവരെയും വലിയ വാഹനങ്ങളിൽ ലോഡ് കയറ്റാനോ ഇറക്കാനോ പാടില്ല. ഫുട്പാത്ത് കയ്യേറയുള്ള കച്ചവടത്തിനും നിയന്ത്രണം ഏർപ്പെടുത്തും. മെയ് 30 നകം വ്യാപാരികൾക്ക് നോട്ടീസ് നൽകും.
പേരാവൂർ ടൗണിൽ ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു
News@Iritty
0
Post a Comment