Join News @ Iritty Whats App Group

ഹെഡ് ലൈറ്റിൽ എല്‍ഇഡി ബൾബ് ഘടിപ്പിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി എംവിഡി


ഹെഡ് ലൈറ്റിൽ എല്‍ഇഡി ബൾബ് ഘടിപ്പിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി എംവിഡി. നല്ല ഹെഡ് ലൈറ്റുകൾ
രാത്രി യാത്രയിൽ അത്യവശ്യമാണ്. എന്നാൽ എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണ്. പല മുൻനിര വാഹന നർമ്മാതാക്കളും ഹാലജൻ ലാംബുകൾക്ക് പകരം എല്‍ഇഡി ലാംബുകളും എച്ചഐഡി ലാംബുകളും ഹെഡ് ലൈറ്റിൽ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഇത്തരം ലാംബുകൾക്ക് നിർമ്മാണ ചെലവും പരിപാലന ചെലവും കൂടുതലായതിനാൽ പല സാധാരണ വാഹനങ്ങളിലും നിർമ്മാതാക്കൾ ഹാലജൻ ലാംബുകൾ തന്നെയാണ് ഇപ്പോഴും ഉപയോഗിച്ച് വരുന്നത്.

ഹെഡ് ലൈറ്റ് റിഫ്ലക്ടറിലെ ഹാലജൻ ബൾബ് നീക്കം ചെയ്ത് അവിടെ നേരിട്ട് എൽഇഡി അല്ലെങ്കിൽ എച്ചഐഡി ബൾബ് ഘടിപ്പിക്കുമ്പോൾ
വാഹന ഉടമകൾ പലപ്പോഴും മറ്റുള്ളവരുടെ സുരക്ഷയെ കുറിച്ച് വ്യാകുലരാവുന്നില്ല. ലാംബ് മാറ്റി ഇടുന്നത് ഹെഡ് ലൈറ്റ് ഫോക്കസിംഗിൽ മാറ്റം വരുത്തുകയും അത് വഴി വെളിച്ചത്തിന്‍റെ തീവ്രത, പ്രസരണം എന്നിവ മാറുന്നത് വഴി ഹെഡ് ലൈറ്റ് ഡിം ചെയ്താൽ പോലും എതിരെയുള്ള വാഹനങ്ങളിൽ ഉള്ള ഡ്രൈവർക്ക് ഒന്നും കാണുവാൻ പറ്റാതെ ഡാസ്ലിംഗ് ഉണ്ടാകുന്നു.

പ്രോജക്ടർ ലെൻസ് സജ്ജീകരണമാണ് പലപ്പോഴും എൽഇഡി, എച്ച്ഐഡി ബൾബുകളിൽ റിഫ്ലക്ടറുകൾക്ക് പകരം പ്രവർത്തിക്കാൻ ഉപയോഗിക്കുന്നത്. അത്തരം സജ്ജീകരണം മിന്നൽ പ്രകാശം ഉണ്ടാക്കില്ല. അനധികൃത മാറ്റങ്ങൾ നടത്തുന്നത് മറ്റുള്ളവരെ അപകടത്തിലാക്കും. റോഡ് ഉപയോഗിക്കുമ്പോൾ നല്ല ശൈലിയും പെരുമാറ്റവും കാണിക്കുന്ന ഒരു സംസ്കാരം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. അനധികൃതവും അപകടകരവുമായ
ഇത്തരം മാറ്റം വരുത്തലുകൾക്ക് 5000 രൂപ പിഴയീടാക്കുമെന്നും എംവിഡി വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group