Join News @ Iritty Whats App Group

കൊച്ചിയിലെ പോലെയുള്ള മേഘവിസ്‌ഫോടനം ഇനിയും പ്രതീക്ഷിക്കാം ; മണ്‍സൂണില്‍ കനത്ത ജാഗ്രത വേണ്ടിവരും


തിരുവനന്തപുരം: കേരളം കനത്തമഴയില്‍ നനഞ്ഞുകുതിരുമ്പോള്‍ കൊച്ചിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായതുപോലുള്ള മേഘവിസ്‌ഫോടനം സംസ്ഥാനത്തിന്റെ മറ്റു ഇടങ്ങളിലും ഉണ്ടായേക്കാമെന്നും കാലാവസ്ഥാ വിദഗ്ധര്‍. ലാ നിന, ഐഒഡി പ്രതിഭാസങ്ങള്‍ ആറ് ശതമാനം അധികമഴയ്ക്ക് കാരണമായേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

മണ്‍സൂണ്‍ കാലത്ത് കേരളം കനത്ത ജാഗ്രത പുലര്‍ത്തേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. ഒരു മണിക്കൂറില്‍ 100 മില്ലിമീറ്റര്‍ മഴ ലഭിച്ചാല്‍ അത് മേഘവിസ്‌ഫോടനമാകും. ശക്തമായ മഴ പെയ്യുന്ന ലാ നിന, ഇന്ത്യന്‍ ഓഷന്‍ ഡൈപോള്‍ പ്രതിഭാസങ്ങള്‍ ഒരുമിച്ചെത്തുന്നത് അപ്രതീക്ഷിത കാലാവസ്ഥയ്ക്കുള്ള ഘടകങ്ങളാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ കരുതുന്നു. കൊച്ചിയില്‍ ഇന്നലെ ഒരു മണിക്കൂറിനിടെ 103 സെന്റിമീറ്റര്‍ മഴ കിട്ടി. 14 കിലോമീറ്റര്‍ മുകളിലെത്തിയ മഴ മേഘങ്ങളാണ് കൊച്ചിയിലെ മേഘവിസ്ഫോടനത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍.

അപ്രതീക്ഷിതമായ ഇത്തരം മേഘ വിസ്‌ഫോടനങ്ങള്‍ ഇനിയും കരുതിയിരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ് കേരളത്തില്‍ ഉണ്ടാകുന്ന അസാധാരണമായ മേഘവിസ്‌ഫോടനം ഉള്‍പ്പടെയുള്ള പ്രതിഭാസങ്ങള്‍ എന്നാണ് വിലയിരുത്തുന്നത്. കാലവര്‍ഷക്കാറ്റുകള്‍ക്കൊപ്പം തെക്കന്‍ തമിഴ്നാട് തീരത്തുള്ള ചക്രവാതചുഴിയും മഴയ്ക്ക് കാരണമാകുന്നുണ്ട്. ചെറിയ സമയം കൊണ്ട് കൂടുതല്‍ മഴ ലഭിക്കുന്ന പ്രതിഭാസത്തിനാണ് സംസ്ഥാനത്ത് സാധ്യത.

Post a Comment

Previous Post Next Post
Join Our Whats App Group