Join News @ Iritty Whats App Group

കൊട്ടിയൂരില്‍ ഇളനീര്‍ വയ്പ് ചടങ്ങുകള്‍ നടത്തി;ഇളനീരാട്ടം ഇന്നു നടക്കും


കൊട്ടിയൂർ: പന്തീരടി പൂജ പൂര്‍ത്തീകരിച്ച ശേഷം ഇന്നലെ രാത്രി കൊട്ടിയൂരില്‍ ഇളനീര്‍ വയ്പ് ചടങ്ങുകള്‍ നടത്തി. വൈശാഖോത്സവത്തിന്‍റെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീരാട്ടം ഇന്നു നടക്കും.

ഇളനീർ സംഘം ഇളനീർ വയ്പിനായുള്ള രാശി വിളിച്ചതോടെ ഇളനീർ കാവുകളടക്കം ബാവലി പുഴയില്‍ മുങ്ങി നിവർന്ന് അക്കരെ കൊട്ടിയൂരിലേക്ക് നീങ്ങി. തുടർന്ന് തട്ടും പോളയും വച്ച സ്ഥാനം മൂന്നൂ വലം വച്ച്‌ ഇളനീർകാവുകള്‍ സമർപ്പിക്കുകയായിരുന്നു. 

തുടര്‍ന്ന് ഭണ്ഡാരം പെരുക്കിയ ശേഷം വീരഭദ്രനെ വണങ്ങി സംഘം മടങ്ങി. ഇളനീരുകള്‍ ഇന്നു രാവിലെ മുതല്‍ കാര്യത്ത് കൈക്കോളനും സംഘവും ചേര്‍ന്നു മുഖം ചെത്തി മണിത്തറയില്‍ കൂട്ടും. അഷ്ടമി ആരാധനാ ദിനമായ ഇന്ന് ഉച്ചശീവേലിക്കു ശേഷം വാളറയ്ക്കു മുന്നില്‍ നടത്തുന്ന പൂജയക്ക് പന്തീരടി കാമ്ബ്രം സ്ഥാനികൻ കാർമികത്വം വഹിക്കും.

തെയ്യംപാടിയുടെ വീണ വായനയക്കൊപ്പമാണ് ഈ പൂജ നടക്കുക. കര്‍മങ്ങള്‍ക്കു പ്രധാന സ്ഥാനികരും ഊരാളന്മാരും മാത്രമായിരിക്കും സാക്ഷ്യം വഹിക്കുക. പൂജ സമയത്തു പ്രദക്ഷിണ വഴിയായ തിരുവഞ്ചിറയില്‍ ആരും ഇറങ്ങാന്‍ പാടില്ല. രാത്രിയിലാണു ഇളനീരാട്ടം. കൂട്ടിയിട്ട ഇളനീരുകള്‍ ബ്രാഹ്‌മണര്‍ ശ്രീകോവിലിനുള്ളിലേക്കു മാറ്റും.

തുടര്‍ന്ന് ദൈവം വരവിനായി കാത്തിരിക്കും.അതിവേഗത്തില്‍ ഓടിയെത്തുന്ന ദൈവം സന്നിധാനത്തിന്‍റെ കി ഴക്കേനടയില്‍ തിരുവഞ്ചിറ കടന്നു മണിത്തറയ്ക്കു മുന്നിലെത്തും. ദൈവം വരവിനൊപ്പം കോവിലകം കയ്യാല തീണ്ടുകയെന്ന ചട ങ്ങും നടത്തും. കിരാതമൂര്‍ത്തി വേഷത്തില്‍ പുറങ്കലയന്‍ എത്തുമ്ബോള്‍ പാലക്കീഴില്‍ നിന്നു ദൈവത്തിനൊപ്പം എത്തുന്ന ഒറ്റപ്പിലാനും സംഘവുമാണു കോവിലകം കയ്യാല തീണ്ടുക. അവിടെ നിന്നു കിട്ടുന്നതെല്ലാം ഇവര്‍ എടുത്തുകൊണ്ടു പോകും എന്നതാണ് ചിട്ട. മണിത്തറയ്ക്കു മുന്നില്‍ വച്ച്‌ അരിയും കളഭവും സമര്‍പ്പിച്ച്‌ അനുമതി വാങ്ങി മുത്തപ്പനെ മടക്കുന്നതോടെ ഇളനീരാട്ടം തുടങ്ങും.

Post a Comment

Previous Post Next Post
Join Our Whats App Group