ദില്ലി; ദില്ലിയിലെ വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ തീപിടിച്ചു.അപകടത്തില്‍ ആര് നവജാത ശിശുക്കള്‍ വെന്തുമരിച്ചു. ആറ് കുട്ടികളെ രക്ഷപ്പെടുത്തി. ഇന്ന് രാത്രിയായിരുന്നു ഈസ്റ്റ് ദില്ലിയിലെ ആശുപത്രിയില്‍ തീപിടുത്തമുണ്ടായത്.രണ്ട് കെട്ടിടങ്ങള്‍ക്കാണ് തീപിടിച്ചത്.ഇതിന് പുറമേ റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിലെ രമ്ട് നിലകളിലും തീപിടിച്ചു.16 അഗ്‌നിശമന സംഘങ്ങള്‍ ചേര്‍ന്നാണ് പുലര്‍ച്ചയോടെ തീയണച്ചത്. 2.30 ഓടെയാണ് തീപിടുത്തം ഉണ്ടായെന്ന വിവരം ലഭിച്ചതെന്ന് അഗ്‌നിരക്ഷാ സേന അറിയിച്ചു.
അതിനിടെ ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയിമിങ് സെന്ററിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 12 പേര്‍ കുട്ടികളാണ്. തീ നിയന്ത്രണ വിധേയമാക്കി. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ രാജ്‌കോട്ടിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ പലതും കത്തിക്കരിഞ്ഞ നിലയിലാണ്. ആളുകളെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും.
Post a Comment