കൊച്ചി: ആലുവയിൽ നിന്നും കാണാതായ ഇതരസംസ്ഥാന പെൺകുട്ടിയെ അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നും ആലുവ പൊലീസ് കണ്ടെത്തി. കാണാതായെന്ന പരാതി കിട്ടി രണ്ടര മണിക്കൂറിനകം ആണ് ആലുവ പൊലീസ് കുട്ടിയെ കണ്ടെത്തിയത്. ജന്മനാടായ കൊൽക്കത്തയിലേക്ക് തിരികെ പോകാനാഗ്രഹിച്ചാണ് കുട്ടി ആലുവയിലെ വീട് വിട്ടതെന്നാണ് സൂചന. രണ്ട് മാസം മുൻപാണ് കുട്ടി അമ്മയ്ക്കൊപ്പം ആലുവയിലെത്തുന്നത്. കൊൽക്കത്തയിലേക്ക് പോകാൻ കുട്ടി സുഹൃത്തിന്‍റെ സഹായം തേടിയിരുന്നു. സുഹൃത്തിനൊപ്പമാണ് കുട്ടി പോയത്.
ആലുവയില്‍ കാണാതായ പെണ്‍കുട്ടിയെ അങ്കമാലിയില്‍ നിന്നും കണ്ടെത്തി
News@Iritty
0
Post a Comment