Join News @ Iritty Whats App Group

എസി യൂണിറ്റിൽ തീപിടുത്തമെന്ന് സംശയം, എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

ദില്ലി: ദില്ലിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനമായ എഐ-807 വിമാനത്തിൻ്റെ എയർ കണ്ടീഷനിങ് സംവിധാനത്തിൽ തീപിടിത്തം ഉണ്ടായതായി സംശയം. തുടർന്ന്, വിമാനം വിമാനത്താവളത്തിലേക്ക് മടങ്ങി തിരിച്ചിറക്കി. സംഭവസമയത്ത് വിമാനത്തിൽ 175 യാത്രക്കാരുണ്ടായിരുന്നതായി ദില്ലി എയർപോർട്ട് ഉദ്യോഗസ്ഥൻ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 6.38 ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

Previous Post Next Post
Join Our Whats App Group