Join News @ Iritty Whats App Group

കണ്ണൂരിൽ അയൽവാസിയെ അടിച്ചുകൊന്ന പ്രതിയുടെ വീട്ടില്‍ അക്രമം


കണ്ണൂരിൽ അയൽവാസിയെ അടിച്ചുകൊന്ന പ്രതിയുടെ വീട്ടില്‍ അക്രമം. കക്കാട് നമ്പ്യാർ മൊട്ടയിലെ അജയകുമാറിനെ കൊന്ന കേസിലെ പ്രതി ദേവദാസി്ന്റെ വീട്ടിലാണ് ഇന്ന് ഉച്ച തിരിഞ്ഞ് അക്രമമുണ്ടായത്. പ്രതിയുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന കാറും ഓട്ടോയും ഒരു സംഘം അടിച്ചുതകര്‍ക്കുകയായിരുന്നു. വീടിന്റെ ജനാലയും തകര്‍ന്നിട്ടുണ്ട്.

അജയകുമാര്‍ ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദേവദാസും മക്കളും അസം സ്വദേശിയായ ഒരാളുമാണ് കേസില്‍ അറസ്റ്റിലായത്. കാര്‍ കഴുകിയ വെള്ളം റോഡിലേക്ക് ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട് ദേവദാസും മക്കളും അജയകുമാറുമായി തര്‍ക്കമുണ്ടായിരുന്നു.
ഈ ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

രാത്രിയില്‍ വീണ്ടും അജയകുമാറുമായി പ്രതികള്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് മര്‍ദ്ദനമുണ്ടായത്. ഹെല്‍മെറ്റും കല്ലും കസേരയും എല്ലാം കൊണ്ടാണ് മര്‍ദ്ദനമുണ്ടായത്. ബോധരഹിതനായി വഴിയില്‍ കിടന്നുകിട്ടിയ അജയകുമാറിനെ സമീപവാസികളാണ് പിന്നീട് ആശുപത്രിയില്‍ കൊണ്ടുപോയത്.

Post a Comment

Previous Post Next Post
Join Our Whats App Group