കൊച്ചി: കൊച്ചിയില്‍ ഫ്‌ളാറ്റിന് സമീപം നവജാതശിശുവിന്റെ മൃതദേഹം റോഡിന് നടുവില്‍ കണ്ടെത്തി. പനമ്പള്ളി നഗറിൽ ഫ്ളാറ്റിന് സമീപത്താണ് കുട്ടിയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊച്ചി വിദ്യാനഗറിലെ അപ്പാര്‍ട്‌മെന്റില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞതാണോ എന്ന് സംശയിക്കുന്നു. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.
രാവിലെ ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികളാണ് ഒരു കെട്ട് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. തലേദിവസം ജനിച്ച കുട്ടിയാണെന്നാണ് കരുതുന്നത്. സി.സി.ടി.വിയില്‍ കുട്ടി താഴേയ്ക്ക് വീഴുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പോലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്.
21 കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിലെ ഇവിടെ മൂന്ന് ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നാണ് കിട്ടിയിരിക്കുന്ന വിവരം. ഫ്‌ളാറ്റില്‍ പോലീസ് പരിശോധന നടത്തി ഗര്‍ഭിണികള്‍ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ജോലിചെയ്യുന്ന സ്ത്രീകളിലും ഗര്‍ഭിണികള്‍ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.
ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കുഞ്ഞ് താഴേയ്ക്ക് വീഴുന്ന ദൃശ്യം കിട്ടിയിട്ടുണ്ട്. മുകളില്‍ നിന്നും ഒരു പൊതിക്കെട്ട് താഴേയ്ക്ക വീഴുന്ന രീതിയിലാണ് ദൃശ്യം. ആളില്ലാതിരുന്ന ഫ്ളാറ്റില്‍ പുറത്തുനിന്നും ആരെങ്കിലും എത്തിയിരുന്നോ എന്ന കാര്യം ഉള്‍പ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്. ഫ്‌ളാറ്റില്‍ താമസിക്കുന്നവരെക്കുറിച്ചുള്ള വിവരം ഉള്‍പ്പെടെ പോലീസ് ശേഖരിക്കുന്നുണ്ട്.
Post a Comment