Join News @ Iritty Whats App Group

വേണ്ട രീതിയില്‍ പരിശോധിച്ചില്ല’; പേവിഷബാധയേറ്റ് എട്ട് വയസുകാരന്‍ മരിച്ചതില്‍ ആശുപത്രിക്കെതിരെ പരാതി


ആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാട് പേവിഷ ബാധയേറ്റ് എട്ട് വയസുകാരന്‍ മരിച്ചതില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. കുട്ടിയെ വേണ്ട രീതിയില്‍ പരിശോധിച്ചില്ലെന്നും വാക്‌സിനെടക്കാന്‍ നിര്‍ദേശിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. പള്ളിപ്പാട് കാഞ്ഞിരംപറമ്പത്ത് ദീപുവിന്റെ മകന്‍ ദേവനാരായണന്‍ ആയിരുന്നു പേവിഷബാധയേറ്റ് മരിച്ചത്.

കഴിഞ്ഞമാസം കുട്ടിയെ നായ ആക്രമിച്ചിരുന്നെങ്കിലും വീണു പരിക്കേറ്റതാണെന്ന സംശയത്തില്‍ വാക്സീന്‍ എടുത്തിരുന്നില്ല. നായ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ നായയോടൊപ്പം കുട്ടി ഓടയില് വീണിരുന്നു. ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് വീണ് പരിക്കേറ്റതിനാണ് ചികിത്സ നല്‍കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഒയിന്റ്‌മെന്റും മരുന്നുകളുമാണ് നല്‍കിയതെന്നും ഇവര്‍ പ്രതികരിച്ചു.

ഒരാഴ്ചയായി കുട്ടിക്ക് ശ്വാസതടസം നേരിട്ടിരുന്നു. തുടര്‍ന്ന് ചികിത്സ തേടുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ രോഗം മൂര്‍ച്ഛിച്ചതോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും രാവിലെ 11.45ഓടെ മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുമായി ഇടപെട്ടവരെല്ലാം വാക്‌സിന്‍ എടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group