തിരുവനന്തപുരം: മന്ത്രി കെ എന്‍ ബാലഗോപാലിനെ ഹൃദ്രോഗ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. രണ്ട് ബ്ലോക്കുകള്‍ ഉണ്ടായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ( Minister KN Balagopal in hospital )
കെ എന്‍ ബാലഗോപാലിന് മറ്റ് ആരോഗ്യപ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോയില്ല. മന്ത്രിയ്ക്ക് ഉടന്‍ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ.
Post a Comment