കൊച്ചി: ഇന്നലെ രാവിലെ ദുബായില്‍ നിന്നു നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യുവതി സൃഷ്ടിച്ചതു നാടകീയരംഗങ്ങള്‍.
വിമാനത്താവളത്തിനു പുറത്തിറങ്ങിയ യുവതി കാത്തുനിന്ന യുവാവിന്റെ ബൈക്കില്‍ കയറി പോകുകയായിരുന്നു. പിന്നാലെ നാലുപേര്‍ ഒരു കാറില്‍ കയറി ബൈക്കിന്റെ പിന്നാലെ നീങ്ങി. പേടിച്ചുപോയ യുവയിയും യുവാവും അങ്കമാലിയിലെത്തിയപ്പോള്‍ ടാക്‌സിയില്‍ കയറി.
വണ്ടി മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ ടാക്‌സി വിമാനത്താവളത്തിലേക്കു തിരിച്ചു പോകാന്‍ യുവതി ആവശ്യപ്പെട്ടു. ടാക്‌സി വിമാനത്താവളത്തില്‍ എത്തിയതോടെ യുവതി ടെര്‍മിനല്‍ മാനേജരുടെ കാബിനിലേക്ക് ഓടിക്കയറി ചെരുപ്പിനടിയില്‍നിന്നു 200 ഗ്രാമിന്റെ സ്വര്‍ണ ബിസ്‌കറ്റ് എടുത്തു നല്‍കി. കള്ളക്കടത്താണെന്നു വ്യക്തമായതോടെ കോട്ടയം സ്വദേശിയായ 31 വയസുകാരിയെയും സ്വര്‍ണവും കസ്റ്റംസിനു കൈമാറി.
വിസിറ്റിങ് വിസയിലാണു യുവതി ദുബായിലെത്തിയത്. സ്വര്‍ണക്കടത്തു സംഘം 20,000 രൂപ ചെലവാക്കി വിമാന ടിക്കറ്റ് എടുത്തു നല്‍കിയതായും യുവതി പറഞ്ഞു. യുവതിക്കു സ്വര്‍ണം കൈമാറിയ സംഘത്തിന്റെ ഏജന്റാണു ബൈക്കില്‍ വിമാനത്താവളത്തിലെത്തിയത്. അതു തട്ടിയെടുക്കാന്‍ (പൊട്ടിക്കാന്‍) വന്ന മലപ്പുറം സംഘമാണു പിന്നാലെ കാറില്‍ വന്നതെന്ന സംശയത്തിലാണു യുവതി തിരികെ വിമാനത്താവളത്തിലെത്തിയത്.
Post a Comment