തിരുവനന്തപുരം: മകന്റെ മരണ വിവരമറിഞ്ഞ അമ്മ കുഴഞ്ഞു വീണ് മരിച്ചു. മുക്കോല കരക്കാട്ട് കല്ലുവിള വീട്ടില്‍ ടി. സതീഷ്‌കുമാറി(56)ന്റെ മരണ വിവരം അറിഞ്ഞാണ് അമ്മ ബി.വസന്ത (76) മരിച്ചത്. പ്രമേഹബാധിതനായി ഒരു മാസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സതീഷ് കുമാര്‍ ഞായറാഴ്ച രാത്രി ഒന്‍പതിന് മരിക്കുകയായിരുന്നു. മരണ വിവരം അറിഞ്ഞയുടന്‍ കുഴഞ്ഞുവീണ വസന്തയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഒന്നോടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
പരേതനായ തമ്പിയാണ് വസന്തയുടെ ഭര്‍ത്താവ്. മറ്റ് മക്കള്‍ ശ്രീകുമാരന്‍ തമ്പി, ശ്രീജ ലക്ഷ്മി, സജിത് തമ്പി. മരുമക്കള്‍: ജയശ്രീ, സുമിത, അശോക് പ്രസാദ് സെന്‍. ജയശ്രീയാണ് സതീഷ് കുമാറിന്റെ ഭാര്യ. മക്കള്‍: ദേവനന്ദ, ദേവജിത്.
Post a Comment