ഇരിട്ടി: നഗരത്തിലെ പാർക്കിംഗ് ഏരിയയില്‍ അപകടഭീഷണിയായി തണല്‍മരം. പുതിയ ബസ് സ്റ്റാൻഡിന് എതില്‍ വശം ബൈപ്പാസ് റോഡിന് സമീപത്തെ പാർക്കിംഗ് ഏരിയയിലാണ് തണല്‍ മരം ഭീഷണിയാവുന്നത്.
പഴശി പദ്ധതിയുടെ അധീനതയിലുള്ള പ്രദേശമാണിത്. മിനി ചരക്ക് വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്താണ് തണല്‍ മരമുള്ളത്. ഇവിടെ തണല്‍ മരത്തിന്‍റെ വലിയ ശാഖ ചെരിഞ്ഞ് നില്ക്കുതകയാണ്. ഏത് നിമിഷവും നിലം പൊത്താവുന്ന നിലയിലാണ്. ചെരിഞ്ഞ് തൂങ്ങിയ കൂറ്റൻ ശിഖരത്തിനടയിലൂടെയാണ് പ്രദേശത്തെ ഒരു ഡസനിലധികം വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി കണക്ഷന്‍റെ സർവീസ് വയർ കടന്നു പോകുന്നത്. മരത്തിന്‍റെ ശിഖിരം കൊത്തിമാറ്റണമെങ്കില്‍ കെഎസ്‌ഇബി കണക്ഷൻ വിച്ഛേദിക്കണം. പാർക്ക് മേഖലയ്ക്ക് ചുറ്റുമായി നിരവധി വ്യാപര സ്ഥാപനങ്ങളുണ്ട്. കഴിഞ്ഞ ദിവസം മരത്തിന്‍റെ മറ്റൊരു ശിഖരം നിലം പൊത്തിയിരുന്നു.
കാലവർഷത്തിന് മുമ്ബ് അപകടഭീഷണിയിലായ മരങ്ങളും ചില്ലകളും മുറിച്ചുമാറ്റണമെന്ന് കാണിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ടെങ്കിലും ആര് മുറിച്ചുമാറ്റും എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.
Post a Comment