Join News @ Iritty Whats App Group

അഭ്യൂഹങ്ങള്‍ക്ക് വിരാമം! വിരാട് കോലി അമേരിക്കയിലേക്ക് തിരിച്ചു; ബംഗ്ലാദേശിനെതിരെ കളിച്ചേക്കില്ല


മുംബൈ: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വിരാട് കോലി ട്വന്റി 20 ലോകകപ്പില്‍ പങ്കെടുക്കാന്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു. വിരാട് കോലി മാത്രമാണ് ഇനി ഇന്ത്യന്‍ ടീമിനൊപ്പം ചേരാനുള്ളത്. രണ്ട് സംഘങ്ങളായി ഇന്ത്യന്‍ ടീം ദിവസങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെത്തിയിരുന്നു. എന്നാല്‍ വിരാട് കോലിയുടെ യാത്ര വൈകിയതോടെ പല തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചു. കോലി തനിച്ചാണ് അമേരിക്കയിലേക്ക് യാത്ര തിരിച്ചത്.

നാളെ ബംഗ്ലാദേശിനെതിരെ നടക്കുന്ന സന്നാഹ മത്സരത്തില്‍ കോലി കളിക്കാന്‍ സാധ്യതയില്ല. ഐപിഎല്ലിലെ മിന്നും ഫോം ലോകകപ്പിലും കോലി ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 30ന് കോലി അമേരിക്കയിലേക്ക് തിരിക്കുമെന്നായിരുന്നു നേരത്തെ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം ഭാര്യ അനുഷ്‌ക ശര്‍മക്കും മുന്‍ താരം സഹീര്‍ ഖാനുമൊപ്പം വിരാട് കോലി മുംബൈയിലെ ഹോട്ടലില്‍ എത്തിയിരുന്നു.


മെയ് 22നാണ് കോലി ഐപിഎല്‍ എലിമിനേറ്ററില്‍ കളിച്ചത്. ഇതിനുശേഷം ക്വാളിഫയറിലും ഫൈനലിലുമെല്ലാം കളിച്ച സഞ്ജു സാംസണ്‍, യുസ്വേന്ദ്ര ചാഹല്‍, യശസ്വി ജയ്‌സ്വാള്‍, ആവേശ് ഖാന്‍ റിങ്കു സിംഗ് എന്നിവരെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയിലെത്തി ടീമിനൊപ്പം ചേര്‍ന്നിരുന്നു. മുബൈ ഇന്ത്യന്‍സ് നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യയും ലണ്ടനില്‍ നിന്നെത്തി ടീമിനൊപ്പം ചേര്‍ന്നു. അഞ്ചിന് അയര്‍ലന്‍ഡിനെതിരെ ആണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

യുഎസിലെ സമയക്രമവുമായി പൊരുത്തപ്പെടലാണ് ടീമിന്റെ ആദ്യ ലക്ഷ്യമെന്ന് കഴിഞ്ഞ ടീമിന്റെ സ്ട്രെങ്ത് ആന്‍ഡ് കണ്ടിഷനിങ് പരിശീലകന്‍ സോഹം ദേശായ് പറഞ്ഞു. രണ്ടുമാസത്തോളം നീണ്ടുനിന്ന ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് ശേഷമാണ് താരങ്ങള്‍ ദേശീയ ടീമിനായി ഒരുമിച്ച് ചേരുന്നത്. യുഎസ് ലോകകപ്പ് മികച്ച അനുഭമാകുമെന്ന പ്രതീക്ഷയിലാണ് താരങ്ങളും. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം.

Post a Comment

Previous Post Next Post
Join Our Whats App Group