Join News @ Iritty Whats App Group

ഖത്തറിന്റെ ദേശീയ ഫുട്‌ബോള്‍ ടീമില്‍ ഇടം നേടി കണ്ണൂർ സ്വദേശി



കണ്ണൂർ: ഖത്തറിന്റെ ദേശീയ ഫുട്‌ബോള്‍ ടീമില്‍ ഇടം നേടി മലയാളി താരം തഹ്‌സിന്‍ മുഹമ്മദ് ജംഷിദ്. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഖത്തറിന്റെ 29 അംഗ ദേശീയ ടീമിലാണ് തഹ്‌സിന്‍ ഇടം പിടിച്ചത്. മറ്റൊരു രാജ്യത്തിന്റെ ഫുട്‌ബോള്‍ ദേശീയ ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളി കൂടിയാണ് തഹ്‌സിന്‍. 

കണ്ണൂര്‍ വളപട്ടണം സ്വദേശിയാണ് തഹ്‌സിന്‍. ജംഷിദിന്റേയും ഷൈമയുടേയും മകനാണ്. ഖത്തറില്‍ ജനിച്ചുവളര്‍ന്ന തഹ്‌സിന്‍ ആസ്പയര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലൂടെയാണ് വളര്‍ന്നത്. ഖത്തര്‍ യൂത്ത് ടീമുകളിലും സ്റ്റാര്‍സ് ലീഗ് ക്ലബ്ബായ അല്‍ ദുഹൈല്‍ സീനിയര്‍ ടീമിലും ഇടം പിടിച്ചിരുന്നു. നിലവില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group