കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ വി നാരായണന്‍(85) അന്തരിച്ചു.
മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം, മാടായി മണ്ഡലം സെക്രട്ടറി, അവിഭക്ത മാടായി ഏരിയാ സെക്രട്ടറി, കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം, ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ ക്ലേ ആന്റ് സിറാമിക്‌സ് ചെയര്‍മാന്‍, കണ്ണൂര്‍ സ്പിന്നിങ് മില്‍ ചെയര്‍മാന്‍, കെല്‍ട്രോണ്‍ ഡയറക്ടര്‍, മലബാര്‍ കൈപ്പാട് ഫാര്‍മേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മാടായി ബാങ്ക് ജീവനക്കാരനായിരുന്നു.ഭാര്യ: പി എം ലീല(റിട്ട. അധ്യാപിക മുത്തേടത്ത് എച്ച്‌എസ്തളിപ്പറമ്ബ്). മക്കള്‍: മധു(ദിനേശ് ഐടി, കണ്ണൂര്‍), മഞ്ജുള, മല്ലിക. മരുമക്കള്‍: ബ്രിഗേഡിയര്‍ ടി വി പ്രദീപ് കുമാര്‍, കെ വി ഉണ്ണികൃഷ്ണന്‍(മുംബൈ), സീനാമധു(കണ്ണപുരം). സഹോദരി ഒ വി ദേവി. മൃതദേഹം വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ 11.30 വരെ എരിപുരം എകെജി മന്ദിരത്തിലും തുടര്‍ന്ന് സിപിഎം ഏഴോം ലോക്കല്‍കമ്മിറ്റി ഓഫിസിലും പൊതു ദര്‍ശനത്തിന് വയ്ക്കും. രണ്ടിന് വീട്ടിലെത്തിച്ച ശേഷം വൈകീട്ട് 3.30ന് എഴോം പൊതുശമശാനത്തില്‍ സംസ്‌കരിക്കും.
Post a Comment