ആലപ്പുഴയിൽ ഭക്ഷ്യവിഷബാധ ആരോപിച്ച് കുഴിമന്തി വിൽക്കുന്ന ഹോട്ടൽ അടിച്ചു തകർത്ത് പൊലീസ് ഉദ്യോഗസ്ഥൻ. ചങ്ങനാശ്ശേരി സ്റ്റേഷനിലെ സിപിഒ ജോസഫ് ആണ് അക്രമം നടത്തിയത്. വാക്കത്തിയുമായി എത്തിയ ഇയാൾ ഹോട്ടലിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നു.
വൈകിട്ട് ആറ് മണിയോടെ ആലപ്പുഴയിലെ കളർകോടുള്ള അഹലൻ കുഴിമന്തി ഹോട്ടലിലാണ് അക്രമം നടന്നത്. മദ്യലഹരിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ബൈക്ക് ഓടിച്ച് കടക്കുള്ളിലേക്ക് കയറ്റി. ഇയാളുടെ മകൻ രണ്ട് ദിവസം മുമ്പ് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നു എന്നും ഭക്ഷ്യവിഷബാധയുണ്ടായി മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നുമായിരുന്നു പൊലീസുകാരന്റെ ആരോപണം.
Post a Comment