കണ്ണൂർ: ആറളം പാലത്തിനടിയിൽ കാട്ടാനയെ കണ്ടെത്തി. പുഴയ്ക്ക് സമീപം വെള്ളം കുടിക്കാൻ വന്നതിനിടയിൽ കൂട്ടം തെറ്റി പോയതാകാമെന്നാണ് സംശയം. ഇന്ന് രാവിലെയോടെ മൂന്ന് ആനകളെ പുഴയ്ക്ക് സമീപം കണ്ടിരുന്നു. പിന്നീട് മറ്റ് രണ്ട് ആനകൾ തിരിച്ചുപോയതാവാം. ആറളം ഫാമിൽ നിന്നിറങ്ങിയ ആനകളാവാമെന്നാണ് വനംവകുപ്പിന്റെ നിഗമനം. ആനയെ തുരത്താനുള്ള ശ്രമം വനംവകുപ്പ് ആരംഭിച്ചു.
ആറളം പാലത്തിന് സമീപം കാട്ടാന, വെള്ളം കുടിക്കാനെത്തി കൂട്ടംതെറ്റിയതെന്ന് സംശയം
News@Iritty
0
Post a Comment