ഷിംല: ജൂൺ നാലിന് രാജ്യത്ത് ഭരണമാറ്റം ഉണ്ടാകും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇരുന്നൂറ് സീറ്റുകൾ പോലും നേടാനാകില്ലെന്ന് ശശിതരൂർ എംപി. ബിജെപി നാനൂറ് സീറ്റ് നേടുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. എന്നാൽ ഇരുന്നൂറ് സീറ്റുപോലും നേടാൻ കഴിയില്ല.
ഇന്ത്യാ സഖ്യം മികച്ച ഭൂരിപക്ഷത്തിൽ ഭരണത്തിലേറുമെന്ന് അദ്ദേഹം ഷിംലയിൽ പറഞ്ഞു. സർക്കാർ രൂപീകരണത്തിന് ശേഷം കോൺഗ്രസും സഖ്യകക്ഷികളും രാജ്യത്തെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കും.
ഏകീകൃത സിവിൽ കോഡിൽ കോൺഗ്രസ് പാർട്ടിക്ക് വ്യക്തമായ നിലപാട് ഉണ്ട്. വിഷയത്തിൽ പാർലമെന്റിൽ തുറന്ന ചർച്ച ഉണ്ടാകണമെന്നും തരൂർ പറഞ്ഞു.
Post a Comment