ലാ നിന പ്രതിഭാസം മൂലം ഇത്തവണ ഇടവപ്പാതിയിൽ പതിവിലും കൂടുതൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന വിവരം. അങ്ങേയറ്റം വിനാശകാരിയാണ് ‘ലാ നിന’. സ്പാനിഷ് ഭാഷയില്‍ ലാ നിന എന്നാല്‍ ‘ചെറിയ പെണ്‍കുട്ടി’ എന്നാണ് അര്‍ഥം. ലാ നിന സമയത്ത്, ശക്തമായ വാണിജ്യവാതങ്ങള്‍ ചൂടുജലത്തെ ഏഷ്യയിലേക്ക് തള്ളുന്നു. ഇത് മഴ വര്‍ധിക്കാന്‍ ഇടയാക്കും.
ജൂലൈയിൽ രൂപമെടുക്കുന്ന ലാ നിന പ്രതിഭാസത്തെ തുടർന്ന് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പതിവിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന സൂചന. 2020-2023ലാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ലാ നിന പ്രതിഭാസം കണ്ടിരുന്നത്.
തെക്കുപടിഞ്ഞാറൻ കാലാവർഷത്തിൽ മഴ കുറയ്ക്കാൻ ഇടയാക്കുന്ന പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം ദുർബലമായെന്നും ഈ കാലവർഷക്കാലത്ത് ഇതിന് വിപരീതമായ ലാ നിന പ്രതിഭാസമാകും സംഭവിക്കുകയെന്നും മുന്നറിയിപ്പിൽ പറയുന്നു. എല്‍ നിനോ എന്നാല്‍ ‘ചെറിയ ആണ്‍കുട്ടി’ എന്നാണ് അര്‍ഥം.
Post a Comment