തിരുവനന്തപുരം: വാഹനത്തിന്റെ ആർസി ബുക്ക് നഷ്ടമായാൽ ഡ്യുപ്ലിക്കേറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എടുക്കാൻ ഇനി മുതൽ പോലീസ് സ്റ്റേഷനിൽ പോകേണ്ടതില്ല. ലോസ്റ്റ് സർട്ടിഫിക്കറ്റ് ഇല്ലാതെ പത്രപരസ്യം സഹിതം ഓണ്‍ലൈനായി അപേക്ഷിച്ചാൽ മതിയാകും.
ഇതുസംബന്ധിച്ച ഉത്തരവ് മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി. ആർസി ബുക്ക് നഷ്ടമായാൽ പത്രപരസ്യം നൽകി, ഓണ്‍ലൈൻ ആയി അപേക്ഷിക്കുകയാണു രീതി.
ഓണ്‍ലൈൻ അപേക്ഷയ്ക്കൊപ്പം പോലീസ് സ്റ്റേഷനിൽ നിന്നുള്ള ലോസ്റ്റ് സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ടായിരുന്നു.
Post a Comment