Join News @ Iritty Whats App Group

ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി പൈപ്പിടില്‍ പ്രവൃത്തി നടക്കാത്തതിനാല്‍ മേഖലയിലെ നാല് പ്രധാന റോഡുകളുടെ നവീകരണ പ്രവൃത്തി അനിശ്ചിതത്വത്തില്‍


രിട്ടി: ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി പൈപ്പിടില്‍ പ്രവൃത്തി നടക്കാത്തതിനാല്‍ മേഖലയിലെ നാല് പ്രധാന റോഡുകളുടെ നവീകരണ പ്രവൃത്തി അനിശ്ചിതത്വത്തില്‍.

നിർമാണം പാതിവഴിയില്‍ നിലച്ച മലയോര ഹൈവേ വള്ളിത്തോട് - ആറളം പാലം റീച്ചിനാണ് വലിയ തിരിച്ചടി. മഴക്കാലം ആകുന്നതോടെ ഇതുവഴിയുള്ള യാത്ര ദുരിത പുർണമാകും. സണ്ണി ജോസഫ് എംഎല്‍എ വിളിച്ചു ചേർത്ത പേരാവൂർ നിയോജക മണ്ഡലം തല മരാമത്ത് - കെഎസ്ടിപി - കെആർഎഫ്ബി അവലോ കന യോഗത്തിലാണ് റോഡ് നിർമാണം വൈകുന്നതില്‍ ശക്തമായ പ്രതിഷേധം ഉയർന്നത്.

മലയോര ഹൈവേയില്‍ വള്ളിത്തോട് ആനപ്പന്തി പാലം മുതല്‍ കരിക്കോട്ടക്കരി, എടൂർ -ആറളം പാലം വരെയുള്ള 16.3 കിലോമീറ്റർ ദൂരത്തില്‍ മഴക്കാലത്തെ യാത്രയില്‍ യോഗത്തില്‍ പങ്കെടുത്ത പലരും ആശങ്ക രേഖപെടുത്തി. 53 കോടി രൂപ ചെലവഴിച്ച്‌ മലയോര ഹൈവേയില്‍ വള്ളിത്തോട് മുതല്‍ മണത്തണ വരെ 25.3 കിലോ മീറ്റർ ദൂരം റോഡ് നവീകരണ പ്രവൃത്തികളാണ് ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി പൈപ്പിടില്‍ വൈകുന്നതോടെ അനിശ്ചിതത്വത്തില്‍ ആയത്. നിലവിലുള്ള റോഡ് ഒന്പത് മീറ്റർ വീതിയില്‍ ടാറിംഗ് നടത്തല്‍.

ഇരുവശത്തും നടപ്പാത, അപകട സ്ഥലങ്ങളില്‍ പാർശ്വഭിത്തി നിർമാണം, വെമ്ബുഴ , ആനപ്പന്തി, ചേംതോട് പാലങ്ങളുടെ പുനർനിർമാ ണം ഉള്‍പ്പെടെയുള്ള പ്രവൃത്തിയാണ് കെആർഎഫ്ബിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. ഇതിനാ യി നിലവിലുള്ള റോഡും വെട്ടിപ്പൊളിച്ചിട്ട നിലയിലാണ്. ഓവുചാല്‍ പണി തുടങ്ങിയെങ്കിലും മിക്ക സ്ഥലങ്ങളിലും പൂർത്തീകരിച്ചിട്ടില്ല.

പുനർനിർമിക്കേണ്ട മൂന്നു പാലങ്ങളില്‍ വെമ്ബുഴച്ചാല്‍, ചേംതോട് പാലങ്ങളുടെ പണി തുടങ്ങി യെങ്കിലും അഞ്ചുമാസം പിന്നിട്ടിട്ടും വാർഫ് ഘട്ടം വരെ എത്തിയിട്ടില്ല. രണ്ടാമത്തെ ഘട്ടത്തില്‍ നിർമാണം തുടങ്ങാനിരുന്ന ആനപ്പന്തിപാലം മഴയ്ക്കു മുന്പ് തീരില്ലെന്നു ഉറപ്പായതിനാല്‍ പൊളിക്കാൻ നാട്ടുകാർ സമ്മതിച്ചിരുന്നില്ല ജല അഥോറിറ്റി പൈപ്പിടീല്‍ എപ്പോള്‍ നടക്കുമെന്ന എംഎല്‍എ ചോദിച്ചപ്പോഴും വ്യക്തമായ മറുപടി ഉദ്യോഗസ്‌ഥർക്ക് നല്കാനായില്ല.

പൈപ്പിടില്‍ പ്രവൃത്തി നടന്ന ആറളം പാലം - മണത്തണ റീച്ചില്‍ ഡെൻസ് ബിറ്റുമിൻ മക്കാഡ് ടാറിംഗ് പൂർത്തിയായി. അവശേഷിച്ച ഭാഗമാണ് ജല അഥോറിറ്റി പൈപ്പിടല്‍ നടത്താത്.

കരാർ പൂർത്തിയാക്കിയ
റോഡുകളും പാതിവഴിയില്‍

കരാർ പൂർത്തിയാക്കിയ വിളക്കോട് - അയ്യപ്പൻ കാവ് (മൂന്ന് കോടി രൂപ), എടത്തൊട്ടി - പെരുമ്ബുന്ന (3.85 കോടി രൂപ), കരിക്കോട്ടക്കരി - ഈന്തുംകരി (75 ലക്ഷം രൂപ) എന്നീ റോഡുകളുടെ നവീകരണ പ്രവൃത്തി തുടങ്ങാത്തതും യോഗത്തില്‍ ചർച്ചയായി. തെറ്റുവഴി - മണത്തണ റോഡില്‍ ആദ്യരണ്ടര കിലോമീറ്ററില്‍ 3.1 കോടി രൂപ ചെലവില്‍ നടത്തുന്ന നവീകരണത്തില്‍ ബിറ്റുമിൻ മെക്കാഡം ടാറിംഗ് മൂന്ന് ദിവസം കൊണ്ട് നടത്തും. അവശേഷിച്ച രണ്ട് കിലോമീറ്ററില്‍ മൂന്ന് കോടി രൂപ അനുവദിക്കുന്നതിനായി ശിപാർശ നല്കി.

Post a Comment

Previous Post Next Post
Join Our Whats App Group