കൂടെയുള്ളവർ ചേർന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദായാഘാതമാണ് മരണ കാരണമെന്ന് ഡോക്ടർ അറിയിച്ചു. വയോജനങ്ങൾക്ക് മാനസിക ഉല്ലാസത്തിനായി പ്രവർത്തിക്കുന്ന അരിമ്പൂരിലെ സുമിത്ര ഭവനിലെ അംഗമാണ് സതി.
അറുപത്തിയേഴാം വയസ്സിലും ചുറുചുറുക്കോടെ നൃത്തവും പാട്ടുമായി കൂടെയുള്ള അംഗങ്ങൾക്കൊപ്പം വാർധക്യ കാലം കലാപരമായ കാര്യങ്ങൾക്കായി മാറ്റിവച്ചിരിക്കുകയായിരുന്നു. സുമിത്ര ക്ലബ്ബ് അംഗങ്ങളുടെ കൈക്കൊട്ടിക്കളിയിലും, സിക്സ്റ്റി പ്ലസ് മ്യൂസിക് ക്ലബ്ബിലും നിറസാന്നിധ്യമായിരുന്നു സതി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് വടൂക്കര ശ്‌മശാനത്തിൽ. മക്കൾ: വാണി, വീണ.
Post a Comment