മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വിമാന ജീവനക്കാരിയിൽനിന്ന് അരക്കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി. കഴിഞ്ഞ ദിവസം മസ്ക്കറ്റിൽനിന്നു കണ്ണൂരിലെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ കാബിൻ ക്രൂ ആയ കോൽക്കത്ത സ്വദേശിനി സുരഭി ഖാതൂനിൽനിന്നാണ് 60 ലക്ഷം വരുന്ന 960 ഗ്രാം സ്വർണം ഡിആർഐ പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ നടത്തിയ പരിശോധനയിലാണ് നാല് കാപ്സ്യൂളുകളിലായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മിശ്രിതരൂപത്തിലുള്ള സ്വർണം പിടിച്ചത്.
മുമ്പും പലപ്രാവശ്യം ഇവർ സ്വർണം കടത്തിയതായി ചോദ്യം ചെയ്യലിൽ വിവരം ലഭിച്ചതായി വിവരമുണ്ട്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സുരഭിയെ കണ്ണൂർ വനിത ജയിലിലേക്ക് മാറ്റി.
Post a Comment