കൊച്ചി: അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം (എഡിഎച്ച്ഡി) എന്ന രോഗം തനിക്കുണ്ടെന്ന് വെളിപ്പെടുത്തി നടന് ഫഹദ് ഫാസില്‍. കുട്ടികളായിരിക്കുമ്പോള്‍ തന്നെ എഡിഎച്ച്ഡി കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാമെന്നും എന്നാല്‍ തനിക്ക് 41- ാം വയസില്‍ കണ്ടെത്തിയതിനാല്‍ ഇനി അത് മാറാനുള്ള സാധ്യതയില്ലെന്നും ഫഹദ് പറയുന്നു.
കോതമംഗലത്ത് പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് നാടിന് സമര്പ്പിക്കവേയായിരുന്നു ഫഹദ് രോഗവിവരം വെളിപ്പെടുത്തിയത്. “ഡയലോഗുകള്‍ സംസാരിക്കാന്‍ മാത്രമേ എനിക്ക് അറിയൂ.
ഒരു വേദിയില്‍ വന്ന് എന്താണ് പറയേണ്ടത് എന്ന പക്വതയോ ബോധമോ എനിക്ക് ഇല്ലെന്ന് ഭാര്യയും ഉമ്മയും പറയാറുണ്ട്. 41-ാം വയസിലാണ് എനിക്ക് ആ രോഗം കണ്ടുപിടിക്കുന്നത്. എനിക്ക് ആ രോഗാവസ്ഥയാണ്. വലിയ രീതിയില്‍ അല്ലെങ്കിലും ചെറിയ രീതിയില്‍ അത് എനിക്കുണ്ട് ‘. ഫഹദ് പറയുന്നു.
എന്താണ് എഡിഎച്ച്ഡി?
സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികാസവുമായ ബന്ധപ്പെട്ട തകരാറാണ് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം.
ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാതിരിക്കുക അല്ലെങ്കില്‍ അശ്രദ്ധ (ഇന്‍അറ്റന്‍ഷന്‍), എടുത്തുചാട്ടം അഥവാ “ഇംപള്‍സിവിറ്റി’, ഒരിക്കലും അടങ്ങിയിരിക്കാതിരിക്കുക അല്ലെങ്കില്‍ “ഹൈപ്പര്‍ ആക്ടിവിറ്റി’ എന്നിവ ചേര്‍ന്നുള്ള രോഗമാണ് എഡിഎച്ച്ഡി. ചിലരില്‍ മുതിര്‍ന്നാലും ഇത് മാറിയെന്നു വരില്ല. കുട്ടികളില്‍ പഠനത്തെയും മറ്റും എഡിഎച്ച്ഡി പ്രതികൂലമായി ബാധിച്ചേക്കാം
Post a Comment