സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്‍രെ മോചനത്തിനായി 34 കോടി രൂപ സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറി. അബ്ദുറഹീം നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികള്‍ ഇന്ന് ഉച്ചയോടെയാണ് കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിന് പണം കൈമാറിയത്.തുക നിക്ഷേപിച്ചത് വിദേശ കാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്കാണ്.
ഫണ്ട് കൈമാറണമെന്ന ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം ബുധനാഴ്ചയാണ് റഹീമിന്റെ പവര്‍ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവൂരിന് ലഭിച്ചത്. നടപടിക്രമങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന സത്യവാങ്മൂലവും റഹീമിന്റെ കുടുംബം എംബസിയ്ക്ക് സമര്‍പ്പിച്ചിരുന്നു.കോടതിയുടെ പേരിലുള്ള സര്‍ട്ടിഫൈഡ് ചെക്ക് ഇന്ത്യന്‍ എംബസി റിയാദിന്റെ ഗവര്‍ണറേറ്റിന് ഉടന്‍ തന്നെ കൈമാറും.ചെക്ക് ലഭിച്ച ഉടന്‍ തന്നെ കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം സമ്മത പത്രത്തില്‍ ഒപ്പുവയ്ക്കും. തുടര്‍ന്നായിരിക്കും റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യുന്നതും മോചനത്തിനുള്ള ഉത്തരവിടുന്നതും.
Post a Comment