മടിക്കേരി: ബാലവിവാഹത്തിൽ നിന്ന് പിന്മാറിയതിനേ ചൊല്ലി 32കാരൻ കൊലപ്പെടുത്തി കഴുത്തറുത്ത് മാറ്റിയ 16കാരിയുടെ ശിരസ് ഒടുവിൽ കണ്ടെത്തി. വിവാഹത്തിൽ നിന്ന് പിന്മാറിയെ 16കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവിനെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുൻപാണ് കർണാടക മടിക്കേരിയിൽ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
മരിക്കേരിയിലെ സർലബ്ബി ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്. 16കാരി എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയതിന്റെ സന്തോഷം പങ്കിടുന്നതിന്റെ ഇടയിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. വ്യാഴാഴ്ച വൈകീട്ട് 5.30ഓടെ 16കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രകാശ് എന്ന 32കാരൻ പെൺകുട്ടിയുടെ പിതാവിനെയും മാതാവിനേയും മരം വെട്ടാനുപയോഗിക്കുന്ന ആയുധം ഉപയോഗിച്ച് ആക്രമിച്ചിരുന്നു. ഇതിന് ശേഷം 16കാരിയായ മീനയെ വീടിന് പുറത്തേക്ക് നൂറ് മീറ്ററോളം വലിച്ചിഴച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം പെൺകുട്ടിയുടെ അറുത്തെടുത്ത ശിരസുമായി ഇയാൾ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു.
വ്യാഴാഴ്ചയായിരുന്നു പ്രകാശുമായി 16കാരി മീനയുടെ വിവാഹം നിശ്ചയം തീരുമാനിച്ചിരുന്നത്. എന്നാൽ ബാലവിവാഹം നടക്കാൻ പോവുന്നതായി വിവരം ലഭിച്ച ചൈൽഡ് ലൈൻ അധികൃതർ സ്ഥലത്ത് എത്തുകയും പെൺകുട്ടിയുടേയും പ്രകാശിന്റേയും ബന്ധുക്കളോടും സംസാരിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായ ശേഷം പ്രകാശുമായി തന്നെ വിവാഹം നടത്താമെന്ന ധാരണയിൽ ഇരു കുടുംബങ്ങളും എത്തിച്ചേർന്നിരുന്നു. ഇത് അനുസരിച്ച് പ്രകാശിന്റെ ബന്ധുക്കൾ 16കാരിയുടെ വീട്ടിൽ നിന്ന് തിരികെ പോയിരുന്നു. താൽക്കാലികമായാണെങഅകിലും വിവാഹം മുടങ്ങിയതാണ് യുവാവിനെ അതിക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന.
വ്യാപകമായ തെരച്ചിലിനൊടുവിലാണ് രണ്ട് ദിവസങ്ങൾക്ക് ശേഷം പ്രകാശിനെ പൊലീസ് കണ്ടെത്തിയത്. കൊലപാതകത്തിനും കൊലപാതക ശ്രമത്തിനും പോക്സോ വകുപ്പുകളും ചേർത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. അതിനിടെ യുവാവ് ആത്മഹത്യ ചെയ്തതായ രീതിയിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ മേഖലയിലെ മറ്റൊരു യുവാവിന്റെ ആത്മഹത്യയാണ് പ്രകാശിന്റേത് എന്ന തരത്തിൽ പ്രചരിച്ചതെന്നും പൊലീസ് വിശദമാക്കി.
Post a Comment