കോഴിക്കോട്: കൊടുവള്ളിക്കടുത്ത് മദ്രസ്സാ ബസാറിൽ ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. ഒരു കുട്ടി ഉൾപ്പടെ 10 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ബസ് അമിത വേഗത്തിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ ആരോപിച്ചു. ബസിൻ്റെ ഡ്രൈവറുടെ പരിക്ക് അതീവ ഗുരുതരമെന്നാണ് വിവരം.
അമിത വേഗത്തിലെത്തിയെന്ന് ദൃക്സാക്ഷികൾ; കോഴിക്കോട് ടൂറിസ്റ്റ് ബസ് കടയിൽ ഇടിച്ചുകയറി, 10 പേര്‍ക്ക് പരിക്ക്
News@Iritty
0
Post a Comment