നാല് വോട്ടിനു വേണ്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നവരല്ല ഞങ്ങള്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി തുടര്‍ ഭരണത്തിനുള്ള അവസരം ഇല്ലാതാക്കാനാണ് ഇടതുമുന്നണി മത്സരിക്കുന്നത്. അതിനാലാണ് ബിജെപി മുക്തമായ ഒരു പൊതുവേദി അഖിലേന്ത്യാടിസ്ഥാനത്തില്‍ രൂപം കൊണ്ടപ്പോള്‍ അതില്‍ സജീവമായി പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ 20 മണ്ഡലങ്ങളില്‍ ഒന്നില്‍ പോലും ബിജെപി ജയിക്കില്ല. മാത്രമല്ല, ഈ ഒന്നിലും ബിജെപിക്ക് രണ്ടാം സ്ഥാനം പോലും ഉണ്ടാകില്ല. സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തെ കേരളത്തിന്റെ മണ്ണില്‍ കാലുറപ്പിക്കുവാന്‍ അനുവദിക്കില്ല. രാഷ്ട്രത്തിനും ജനങ്ങള്‍ക്കും നേരെ സംഘപരിവാര്‍ ഉയര്‍ത്തുന്ന നിരവധി ഭീഷണികളുണ്ട്. അവയെ നെഞ്ചുവിരിച്ച് എതിര്‍ക്കുകയും അവരെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ചാലക ശക്തിയായി പ്രവര്‍ത്തിക്കുകയും ചെയ്യും. ഇതാണ് എല്‍ഡിഎഫ് ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പ്- അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത് പ്രകടന പ്രത്രികകള്‍ അവതരിപ്പിച്ചുകൊണ്ടാണ്. ബിജെപിയേയും സഖ്യകക്ഷികളെയും തോല്‍പ്പിക്കുക എന്നതാണ് ആ ്രപകടന പത്രികയിലെ പ്രധാന വിഷയം. ലോക്‌സഭയിലെ ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യം വര്‍ധിപ്പിച്ച് ബദല്‍ മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് പാര്‍ട്ടി ഉറപ്പുവരുത്തുമെന്നാണ് പ്രഖ്യാപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post a Comment