Join News @ Iritty Whats App Group

ഞെരിഞ്ഞമര്‍ന്ന കാറില്‍ ചേതനയറ്റ നാലുശരീരങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞുജീവൻ,ഒടുവില്‍ അവനും കണ്ണടച്ചു



ചെറുകുന്ന് : ചതഞ്ഞ് ചളുങ്ങി ലോറിക്കടിയില്‍പ്പെട്ട കാർ കണ്ട് നാട്ടുകാർ ഒരുനിമിഷം അമ്ബരന്നു. എങ്കിലും സമയം പാഴാക്കാതെ ആ കാർ വലിച്ചു പുറത്തെടുക്കുമ്ബോഴും നേരിയ പ്രതീക്ഷ അവർക്കുണ്ടായിരുന്നു.ഒരുജീവനെങ്കിലും രക്ഷിക്കാൻ സാധിക്കുമെന്ന്. 

ഞെരിഞ്ഞമർന്ന ആ കാറിനുള്ളില്‍നിന്ന് അവരെ പുറത്തെത്തിക്കലായിരുന്നു അവർ നേരിട്ട വെല്ലുവിളി.

നാട്ടുകാർ പരമാവധി ശ്രമിച്ചെങ്കിലും കാറിനുള്ളില്‍ നിന്ന് അവരെ പുറത്തെത്തിക്കാനായില്ല. പയ്യന്നൂരില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി കാർ പൊളിച്ചാണ് ഇവരെ രക്ഷിച്ചത്. ചേതനയറ്റ നാല് ജീവനുകള്‍ക്കിടയില്‍നിന്ന് നേരിയ ജീവനുള്ള ഒരു കുഞ്ഞുജീവനെങ്കിലും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആസ്പത്രിയിലേക്കുള്ള വഴിയില്‍ ആംബുലൻസില്‍ ആ ജീവനും പൊലിഞ്ഞു.

പരേതനായ നാരായണൻ നായരുടെയും പദ്മിനിയമ്മയുടേയും മകനാണ് മരിച്ച പദ്മകുമാർ. നിർമാണത്തൊഴിലാളിയാണ്. ഭാര്യ: രാധ. മക്കള്‍: ശൈലനാഥ്,ശൈലശ്രീ. മരിച്ച കൃഷ്ണന്റെ ഭാര്യ ലക്ഷ്മി. ആകാശിന്റെ അമ്മ ഐശ്വര്യയാണ്. മരിച്ച സുധാകരൻ മണ്ഡപം മണാട്ടി കവലയില്‍ മില്ല് നടത്തുകയാണ്. സുധാകരന്റെ സഹോദരന്റേതാണ് കാർ. 

Post a Comment

Previous Post Next Post
Join Our Whats App Group