കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മഅ്ദനിയെ ഇന്ന് മുറിയിലേക്ക് മാറ്റി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മഅ്ദനി കടുത്ത ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ചയോളം വെന്റിലേറ്ററിലായിരുന്നു.
ഹൃദയ സംബന്ധമായ പരിശോധനകളുടെ ഭാഗമായി മഅ്ദനിയെ ആൻജിയയോഗ്രാമിന് വിധേയമാക്കിയിരുന്നു. ഹൃദയസംബന്ധമായ പ്രശശ്‌നങ്ങളില്ലെന്നാണ് ആൻജിയോഗ്രാം ടെസ്റ്റിന് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചത്.
Post a Comment