ധാക്ക : പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്നാപൂരില്‍ എൻഐഎ സംഘത്തിന് നേരെ ആക്രമണം. തൃണമൂൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോഴാണ് എൻഐഎ സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. ഈസ്റ്റ് മിഡ്നാപൂരിലെ ഭൂപതിനഗറിൽ പുലർച്ചെ 5.30ടെയാണ് സംഭവം നടന്നത്.
2022ൽ നടന്ന സ്‌ഫോടനക്കേസ് അന്വേഷിക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് 150 ഓളം വരുന്ന ആൾ കൂട്ടം എൻഐഎ സംഘത്തെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. ആക്രമണത്തിൽ ഒരു എൻഐഎ ഉദ്യോഗസ്ഥന് പരുക്കേറ്റു. കഴിഞ്ഞ മാസം സ്‌ഫോടനവുമായി ബന്ധപ്പെട്ട് എട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളെ എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എൻഐഎയുടെ നീക്കത്തിൽ ബി.ജെ.പിക്ക് പങ്കുണ്ടെന്ന് ടി.എം.സി ആരോപിച്ചിരുന്നു.
Post a Comment