ഇരിട്ടി : അഞ്ചാം വയസില്‍ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സില്‍ ഇടം ശ്രദ്ധേയയാകുകയാണ് ഉളിയിലെ ഫിദ ഫാത്തിമയെന്ന യുകെജി വിദ്യാർഥിനി.
ഓർമ ശക്തിയിലാണ് ഫിദ റിക്കാർഡ് കരസ്ഥമാക്കിയത്.
വിവിധ രാജ്യങ്ങള്‍, മൃഗങ്ങള്‍, മനുഷ്യ ശരീരഭാഗങ്ങള്‍, പച്ചക്കറികള്‍, നിറങ്ങള്‍, കാറുകള്‍, എന്നിവ തിരിച്ചറിഞ്ഞാണ് ഫിദ ബുക്ക് ഓഫ് റിക്കാർഡ്സില്‍ ഇടം നേടിയത്. സഹോദരങ്ങളോടൊപ്പം പഠിക്കാനിരിക്കുന്ന ഫിദ പല കാര്യങ്ങളും പെട്ടെന്ന് തിരിച്ചറിയുകയും ഹൃദ്യസ്ഥമാക്കുകയും ചെയ്യുന്നത് മനസിലാക്കിയാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സില്‍ വിഡിയോ അപ്‌ലോഡ് ചെയ്തതെന്ന് പിതാവ് പറഞ്ഞു.
ഉളിയില്‍ നെല്യാട്ടേരി പാലത്തിന് സമീപം ദാറുല്‍ നിഹ്മയില്‍ യു.പി. മുനാസ്-പി പി. മുബീന ദമ്ബതികളുടെ മകളാണ് ഫിദ. ഷാർജ ഇന്ത്യൻ ഇന്‍റർനാഷണല്‍ സ്കൂള്‍ യുകെജി. വിദ്യാർഥിനിയാണ്. മുഹമ്മദ് മുഫീദ്, മുഹമ്മദ് ഫാദില്‍ എന്നിവർ സഹോദരങ്ങളാണ്.
Post a Comment