Join News @ Iritty Whats App Group

വാണിയപ്പാറ തുടിമരത്ത് ആളൊഴിഞ്ഞ പറമ്ബില്‍ നിന്ന് ഉപേക്ഷിച്ച നിലയില്‍ നാടൻ തോക്ക് കണ്ടെത്തി



രിട്ടി: വാണിയപ്പാറ തുടിമരത്ത് ആളൊഴിഞ്ഞ പറമ്ബില്‍ നിന്ന് ഉപേക്ഷിച്ച നിലയില്‍ നാടൻ തോക്ക് കണ്ടെത്തി. പ്രദേശവാസി വിവരം നല്‍കിയതിനെ തുടർന്ന് കരിക്കോട്ടക്കരി സിഐ കെ.പി.സുനില്‍ കുമാർ, എസ്‌ഐമാരായ രാംദാസ്, രാജു ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ തോക്ക് കസ്‌റ്റഡിയിലെടുത്തു.

കശുവണ്ടി ശേഖരിക്കുന്നതിനായി പോയ ആളാണു സമീപത്തെ റബർ തോട്ടത്തിന്‍റെ സൈഡില്‍ തോക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇവർ വിവരം അറിയിച്ചതനുസരിച്ചാണ് കരിക്കോട്ടക്കരി പോലീസ് എത്തി തോക്ക് കസ്റ്റഡിയിലെടുത്തത് . വനമേഖലയോട് ചേർന്ന പ്രദേശം ആയതുകൊണ്ട് മൃഗവേട്ടയ്ക്ക് ഉപയോഗിച്ചു വരുന്ന നാടൻ തോക്കാണ് കണ്ടെത്തിയതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശം ആയതുകൊണ്ടും തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സഹചര്യത്തിലും പോലീസ് അതീവ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത്. 

ഇരിട്ടി എഎസ്‌പി യോഗേഷ് മന്ദയ്യ സ്‌ഥലത്തെത്തി. വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും തെളിവെടുപ്പ് നടത്തി.

Post a Comment

Previous Post Next Post
Join Our Whats App Group