ന്യുഡല്‍ഹി: ഉത്തര്‍പ്രദേശ് മദ്രസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. 17 ലക്ഷം വരുന്ന മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് താത്ക്കാലിക ആശ്വാസമാകുന്ന നടപടിയാണ് സുപ്രീം കോടതിയില്‍ നിന്ന് വന്നിരിക്കുന്നത്.
യു.പി മദ്രസ ബോര്‍ഡിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ നിയമവിധേയമാണ്. ബോര്‍ഡിന്റെ പ്രവര്‍ത്തനം മതേതര മൂല്യങ്ങള്‍ ലംഘിക്കുവെന്ന് പറഞ്ഞ് അവ റദ്ദാക്കാന്‍ അലഹബാദ് ഹൈക്കോടതിയ്ക്ക് പ്രഥമദൃഷ്ട്യ അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ യു.പി സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി ജൂലായ് രണ്ടാം വാരം കേസ് പരിഗണിക്കാന്‍ മാറ്റി. അതുവരെ ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ ഉണ്ടായിരിക്കും.
യു.പി ബോര്‍ഡ് ഓഫ് മദ്രസ എഡ്യുക്കേഷന്‍ ആക്ട്, 2004 ഭരണഘടനാ വിരുദ്ധമാണെന്ന് കഴിഞ്ഞ മാസമാണ് ഹൈക്കോടതി വിധിച്ചത്. മതേതതര തത്വങ്ങള്‍ ലംഘിക്കുന്നുവെന്നും അതിനാല്‍ മദ്രസ വിദ്യാര്‍ത്ഥികളെ മറ്റ് ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറ്റാനും ഉത്തരവിട്ടിരുന്നു. യു.പിയില്‍ ഏകദേശം 16,000 മദ്രസകളാണുള്ളത്.
Post a Comment