എടൂർ: എടൂർ ടൗണില്‍ എഴുപത് വർഷത്തിലേറെയായി തണലേകിയിരുന്ന ആല്‍മരം മുറിക്കുന്നതിനെതിരേ എടൂർ സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂള്‍ എൻഎസ്‌എസ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
തലമുറകള്‍ക്ക് തണലേകിയ ആല്‍മരം മലയോര ഹൈവേ വികസനത്തിന്‍റെ ഭാഗമായി മുറിച്ചുമാറ്റുന്നത് ചൂണ്ടിക്കാണിച്ച് ദീപിക ദിനപത്രത്തില്‍ വാർത്ത വന്നിരുന്നു . ഇത് ശ്രദ്ധയില്‍ പെട്ട അധ്യാപകരും വിദ്യാർഥികളുമാണ് ആല്‍മരം സംരക്ഷിക്കണം എന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രതിഷേധ കൂട്ടായ്മയില്‍ എൻ.എസ്‌എസ് പ്രോഗ്രാം ഓഫീസർ ശ്രേയസ് പി.ജോണ്‍, കെ.എം. ബെന്നി, പി.ടി.എ പ്രസിഡന്‍റ് ഷാജു ഇടശേരി, ബേസില്‍ ഏബ്രഹാം, ജോമി ജോസ്, ധാര രാജേഷ് , അലീറ്റ ബിനോയി, ആവണി ബാല തുടങ്ങിയവർ പ്രസംഗിച്ചു.
എടൂർ ടൗണില്‍ എഴുപത് വർഷത്തിലേറെയായി തണലേകിയിരുന്ന ആല്‍മരം മുറിക്കുന്നതിനെതിരേ വിദ്യാർത്ഥികളുടെ പ്രതിഷേധം
News@Iritty
0
Post a Comment