പേരാവൂർ : ഫിദ ഫാത്തിമക്ക് ആദരവ് നൽകി ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടിയ ഉളിയിൽ യുപി മുനാസിന്റെയും മുബീനയുടെയും മകൾ ഫിദ ഫാത്തിമക്ക് ജിസിസി കെഎംസിസി പേരാവൂർ മണ്ഡലം കമ്മിറ്റി സ്നേഹാദരം നൽകി മനുഷ്യശരീരത്തിലെ വിവിധ ഭാഗങ്ങൾ,വിവിധ രാജ്യങ്ങളിലെ കാറുകൾ,വിവിധ രാജ്യങ്ങളിലെ ഭാഷകൾ,എന്നിവ തിരിച്ചറിഞ്ഞതിനാണ് ഫിദ ഫാത്തിമ റെക്കോർഡ് ബുക്ക് ഓഫ് ഇന്ത്യയിൽ ഇടം നേടിയത് ഷാർജ ഇന്ത്യൻ ഇൻറർനാഷണൽ സ്കൂൾ യുകെജി വിദ്യാർത്ഥിയാണ് ഫിദ.മുഹമ്മദ് മുഫീദ്, മുഹമ്മദ് ഫാദിൽ എന്നിവർ സഹോദരങ്ങളാണ് - മുസ്ലിം ലീഗ് ജില്ലാ വർക്കിംഗ് കമ്മിറ്റിയംഗം എം കെ മുഹമ്മദ് വിളക്കോട് ,പ്രവാസി ലീഗ് പേരാവൂർ മണ്ഡലം പ്രസിഡണ്ട് തരാൻ ഹംസ ഹാജി ,കോർഡിനേറ്റർ വി പി റഷീദ്,എം എസ് എഫ് പേരാവൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ഷഫാഫ് ,അഷ്റഫ് ഉളിയിൽ,അഫ്സൽ വിളക്കോട്,അഷറഫ് ഉളിയിൽ ,യുപി മൂനാസ് എന്നിവർ പങ്കെടുത്തു
Post a Comment